തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയൻ ചെയർപേഴ്സണായി വീണ്ടും കോലിയക്കോട് എൻ. കൃഷ്ണൻ നായരെ തെരഞ്ഞെടുത്തു.
സംസ്ഥാന സഹകരണ യൂണിയൻ ആസ്ഥാനത്തു നടന്ന പ്രഥമ ഭരണസമിതി യോഗമാണ് ഏകകണ്ഠേന കോലിയക്കോട് എൻ. കൃഷ്ണൻ നായരെ ചെയർപേഴ്സണായി തെരഞ്ഞെടുത്തത്.
സഹകരണ യൂണിയൻ ബോർഡിലേക്കു നടന്ന തെരെഞ്ഞടുപ്പിൽ ഇടത് അംഗങ്ങൾ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. നിലവിൽ സംസ്ഥാന സഹകരണ യൂണിയന്റെ ചെയർപേഴ്സണായി പ്രവർത്തിച്ചു വരികയായിരുന്നു.
തെരഞ്ഞെടുക്കപ്പെട്ട മറ്റ് ഭരണസമിതി അംഗങ്ങൾ:
ജില്ലാതല പ്രതിനിധികൾ- കെ. രാജഗോപാൽ (കൊല്ലം), പി. ആർ. പ്രസാദ് (പത്തനംതിട്ട), എ.ഡി.കുഞ്ഞച്ചൻ (ആലപ്പുഴ), കെ.എം. രാധാകൃഷ്ണൻ (കോട്ടയം), എം. ഐ. ബീരാസ് (എറണാകുളം), സതീഷ് ചന്ദ്രൻ (ഇടുക്കി), പി. ആർ. വർഗീസ് മാസ്റ്റർ (തൃശൂർ), ഇ.എൻ. രവീന്ദ്രൻ (പാലക്കാട്), പി. ജ്യോതിബാസ് (മലപ്പുറം), എൻ.കെ. രാമചന്ദ്രൻ (കോഴിക്കോട്), വി.വി. ബേബി (വയനാട്), ടി. അനിൽ (കണ്ണൂർ) അപ്പക്സ് സഹകരണ സംഘങ്ങളുടെ വിഭാഗം: കെ.കെ. ലതിക (കോഴിക്കോട്), കേരള ബാങ്ക് പ്രതിനിധികൾ: പി. ഗഗാറിൻ (വയനാട്) പി. ഗാനകുമാർ സഹകരണ സ്ഥാപന ജീവനക്കാരുടെ പ്രതിനിധി പി. ഷിബു (കൊല്ലം), വനിതാ വിഭാഗം-ലളിത ചന്ദ്രശേഖരൻ, പട്ടികജാതി/പട്ടികവർഗ വിഭാഗം - എം. ഉഷ (കാസർഗോഡ്).